മലപ്പുറം- മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകരും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. മലപ്പുറം ജില്ലയിലെ താനൂര്‍ അങ്ങാടിയിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പൊലീസ് സ്ഥലത്തെത്തി ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകരെ വിരട്ടി ഓടിക്കുകയും ചെയ്തു. സ്ഥലത്ത് കൂടുതല്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.