കുവൈത്ത് സിറ്റി- കുവൈത്തില്‍ 10 പേര്‍ക്ക്കൂടി പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 56 കോറോണ വൈറസ് രോഗബാധിതരും ഇറാനില്‍നിന്നെത്തിയവരാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പബ്ലിക് ഹെല്‍ത്ത് അണ്ടര്‍സെക്രെട്ടറി ഡോ. ബുതൈന അല്‍ മുദാഫ് വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ കര്‍ക്കശമാക്കിയ സാഹചര്യത്തിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ജനങ്ങള്‍ ആശങ്കയിലാണ്. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള എല്ലാ കേസുകളും ഇറാനില്‍ നിന്നും തിരിച്ചെത്തിയവരിലാണ് കണ്ടെത്തിയത്. കൂടാതെ ഇവരെയെല്ലാം ക്വാറന്റൈന്‍ പ്രത്യേക നിരീക്ഷണ കേന്ദ്രത്തില്‍ സുരക്ഷിതമായിട്ടാണ് പാര്‍പ്പിച്ചിട്ടുള്ളത് എന്നും ഡോ. ബുതൈന പറഞ്ഞു.
ഇറാനില്‍നിന്നു നാല് വിമാനങ്ങളിലായി കൊണ്ടുവന്ന 434 പേരെയും കൂടാതെ ബാങ്കോക്കില്‍ നിന്നും കൊണ്ടു വന്ന 189 പേരെയും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ചാണ് നിരീക്ഷണ കേന്ദ്രത്തില്‍ എത്തിച്ചിട്ടുള്ളത്.