Sorry, you need to enable JavaScript to visit this website.

ജിദ്ദ ഒഐസിസി ഓണക്കോടി നൽകി 

അടൂർ  മഹാത്മാ സേവന കേന്ദ്രയിൽ ജിദ്ദ ഒഐസിസിയുടെ ഓണക്കോടികൾ ഏഴംകുളം അജു കൈമാറുന്നു.

അടൂർ- ഒ.ഐ.സി.സി ജിദ്ദ റീജണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒ.ഐ.സി.സി പത്തനംതിട്ട കമ്മറ്റിയുടെ സഹകരണത്തോടെ അടൂർ മഹാത്മാ സേവന കേന്ദ്രയിൽ സ്‌നേഹസമ്മാനം പദ്ധതിയുടെ ഭാഗമായി 220 അന്തേവാസികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ഒ.ഐ.സി.സി ജിദ്ദ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീറിന്റെ അധ്യക്ഷതയിൽ മഹാത്മ ആഡിറ്റോറിയത്തിൽ നടന്ന സ്‌നേഹസംഗമം  ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി  ജനറൽ സെക്രട്ടറി കെ.എം. ഷെരിഫ് കുഞ്ഞു ഉദ്ഘാടനം ചെയ്തു. 
ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം അടൂർ ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഏഴംകുളം അജു നിർവഹിച്ചു. മഹാത്മ സേവനകേന്ദ്രം ചെയർമാൻ രാജീവ് തിരുവല്ലയും വൈസ് ചെയർപേഴ്‌സൺ പ്രിയദർശിനി അമ്മയും ചേർന്ന് വസ്ത്രങ്ങൾ ഏറ്റുവാങ്ങി.   പി.ആർ.ഒ പി.ജി ചെറിയാൻ സേവനകേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. ഒ.ഐ.സി.സിയുടെ പ്രവത്തനങ്ങളുടെ സംക്ഷിപ്ത രൂപം റീജണൽ കമ്മറ്റി ജനറൽ സെക്രട്ടറി  നൗഷാദ് അടൂർ വിവരിച്ചു. പ്രവാസി കോൺഗ്രസ് സംസ്ഥാന ജ
നറൽ സെക്രട്ടറി മോനി ജോസഫ്, മുൻ മുൻസിപ്പൽ ചെയർമാൻ ഉമ്മൻ തോമസ്, ഒ.ഐ.സി.സി വൈസ് പ്രസിഡന്റായിരുന്ന രാജശേഖരൻ അഞ്ചൽ, ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ, സൗദി നാഷണൽ എക്‌സിക്യൂട്ടീവ് അംഗം മനോജ് മാത്യു അടൂർ, ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രസിഡന്റ് അനിൽകുമാർ, പ്രവാസി കോൺഗ്രസ് സംഘം പ്രസിഡന്റ് അലി സുമേഷ്, കൊല്ലം ഡി.സി.സി. സെക്രട്ടറി ഏരൂർ സുഭാഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ശശി കുമാർ, സാദിക്ക് കായംകുളം, ഹനീഫ് ചാരുംമൂട്, മുസ്തഫ മമ്പാട്, ഐ ടി അബ്ദുൽ സലാം സംസാരിച്ചു. സേവനകേന്ദ്ര വൈസ് ചെയർമാൻ, സെക്രട്ടറി സുജ രാജേഷ്, മുസ്തഫ പത്തനംതിട്ട, അബ്ദുൽ സലാം, അബ്ദുൾ റഷീദ്, ബിജു കൊട്ടാരക്കര തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
 

Latest News