കുവൈത്ത് സിറ്റി - ഇന്ത്യ, ഈജിപ്ത്, തുര്‍ക്കി അടക്കം പത്തു രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് കുവൈത്ത് പ്രവേശന നിയന്ത്രണമേര്‍പ്പെടുത്തി. കൊറോണ ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ച് തങ്ങളുടെ രാജ്യങ്ങളിലെ കുവൈത്ത് എംബസികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അറിയിച്ചു. രോഗമുക്തരാണെന്ന് സ്ഥിരീകരിക്കുന്ന സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ കുവൈത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയക്കും. ഇതിനുള്ള ഒരുവിധ ചെലവും കുവൈത്ത് ഗവണ്‍മെന്റ് വഹിക്കില്ലെന്നും സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വ്യക്തമാക്കി.