റിയാദ്- സൗദി അറേബ്യയില്‍ വാഹനം വാങ്ങാന്‍ സ്വന്തം പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണോ?
സൗദിയില്‍ താമസിക്കുന്ന വിദേശിയാണെങ്കില്‍ നിര്‍ബന്ധമാണ് എന്നാണ് മറുപടി. അതേസമയം, സൗദി പൗരന്മാര്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കുന്നു.
വാഹനങ്ങളുടെ ഉടമാവകാശം ലഭിക്കണമെങ്കില്‍ പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടിയിരിക്കണമെന്ന് വാഹന ഷോറൂമുകളും വ്യക്തമാക്കുന്നു. പ്രവാസി കുടുംബത്തില്‍ അഞ്ചില്‍ താഴെ മാത്രമാണ് അംഗങ്ങളെങ്കില്‍ അവര്‍ക്ക് ഏഴ് സീറ്റ് വാഹനങ്ങളും വാനും വാങ്ങാന്‍ കഴിയില്ലെന്ന നിബന്ധനയും തുടരുന്നുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ നിലവില്‍ പിഴ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെയാണ്. നേരത്തെ 1000 റിയാല്‍ പിഴയും ഏഴു ദിവസത്തെ തടവുമായിരുന്നു ശിക്ഷ.