കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

ചേര്‍ത്തല- ചേര്‍ത്തലയില്‍ നിന്ന് കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി. കുറുപ്പം കുളങ്ങരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളെയാണ് വൈകിട്ട് നാല് മണിക്ക് ശേഷം കാണാതായത്. ഉടന്‍ തന്നെ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് നിന്ന് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് ഓരോ ദിവസവും കാണാതാവുന്നത് ശരാശരി മൂന്ന് കുട്ടികളെയാണെന്ന് പൊലീസിന്റെ കണക്കുകള്‍ പറയുന്നത്.

Latest News