Sorry, you need to enable JavaScript to visit this website.

തലശ്ശേരി സ്വദേശിനി ലൈല ഹസന്‍ സൗദിയില്‍ നിര്യാതയായി

ജിദ്ദ- തലശ്ശേരി സ്വദേശി കുഞ്ഞിപ്പുരയില്‍ ഹസന്റെ ഭാര്യ ലൈല ഹസന്‍(49) ജിദ്ദയില്‍ നിര്യാതയായി. മഹ്ജറിലെ ഫ്‌ളാറ്റില്‍ കുഴഞ്ഞുവീണ ലൈല മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. തലശ്ശേരി വില്ലന്റവിടത്തെ അഹ്്മദിന്റെ മകാളാണ്.  മക്കള്‍: അബ്ദുറഹ്മാന്‍, അബ്ദുല്‍ ഹമീദ്,മറിയം, മര്‍വ. ഭര്‍ത്താവ് ഹസ്സന്‍ തലശ്ശേരി മാഹി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകനാണ്.
സഹോദരങ്ങള്‍: അഷ്‌റഫ് (ഒമാന്‍), കൗലത്ത്, സജ്‌ന, റീന റഷീദ്. ഇന്ന് (തിങ്കള്‍) ഉച്ചക്ക് റുവൈസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

 

Latest News