കൊച്ചി- ആലുവയില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി. ചെമ്പറക്കിയില്‍ തങ്കളത്ത് അബ്ദുല്‍ജമാലിന്റെ മകനായ ഫൈസല്‍ ജമാലിനെയാണ് ഇന്ന് കാണാതായത്. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ചെമ്പറക്കിയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയതിനിടെയാണ് കുട്ടിയെ കാണാതായത്. വീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാണാതാകുമ്പോള്‍ മകന്‍ പച്ച നിറത്തിലുള്ള ഷര്‍ട്ടാണ് ധരിച്ചിരുന്നതെന്ന് പിതാവ് പറഞ്ഞു. ആലുവ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.