ദുബായ്- കൊറോണ വൈറസ് ആഗോളതലത്തിലെന്ന പോലെ മധ്യപൗരസ്ത്യദേശത്തും ഇരുണ്ട നിഴല്‍ വീഴ്ത്തുകയാണ്. ലോകമെമ്പാടും കുറഞ്ഞത് 86,000 പേര്‍ക്ക് ഇപ്പോള്‍ രോഗം ബാധിച്ചിരിക്കുന്നു, മൂവായിരത്തോളം പേര്‍ മരിച്ചു.
ഇറാനില്‍ ശനിയാഴ്ച ഒമ്പത് പുതിയ മരണങ്ങളും 205 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 54 പേര്‍ മരിക്കുകയും 978 പേര്‍ രോഗബാധിതരാകുകയും ചെയ്തു.
ആയിരത്തി ഒരുനൂറു പേര്‍ക്കാണ് മധ്യപൗരസ്ത്യദേശത്ത് രോഗം പിടിപെട്ടിരിക്കുന്നത്.
ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട ശിയാ ആരാധനാലയമായ മഷ്ഹാദ് ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി മന്ത്രാലയം വക്താവ് പറഞ്ഞു. ഇത്തരം ആരാധനാലയങ്ങള്‍ അടയ്ക്കാന്‍ ഇറാനിലെ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പൂര്‍ണമായും പ്രായോഗികമായിട്ടില്ല.
ഇറാനില്‍ മരിച്ചവരുടെയും രോഗബാധിതരുടെയും എണ്ണം ഇനിയും കൂടുമെന്ന് മിക്ക വിദഗ്ധരും ഭയപ്പെടുന്നു.
ഗള്‍ഫ് രാജ്യങ്ങള്‍ ഈ പ്രത്യാഘാതത്തെക്കുറിച്ച് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരിപൂര്‍ണ ജാഗ്രതയാണ് പുലര്‍ത്തുന്നത്.
(image credit: ഗള്‍ഫ് ന്യൂസ്)