അബുദാബി- ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കാന്‍ 2019 ല്‍ എത്തിയത് എട്ടേമുക്കാല്‍ ലക്ഷം ഇന്ത്യക്കാര്‍. ഏറ്റവും കൂടുതല്‍ സന്ദര്‍ശകരും ഇന്ത്യക്കാര്‍ തന്നെ. ചൈനക്കാര്‍ രണ്ടാം സ്ഥാനത്ത് (7,04,680).
ജാതിമത ഭേദമെന്യേ വിവിധ രാജ്യക്കാരായ 66 ലക്ഷം സന്ദര്‍ശകരാണ് ഗ്രാന്‍ഡ് മോസ്‌കിന്റെ സൗന്ദര്യം നുകരാന്‍ എത്തിയത്. ഇതില്‍ 8,79,049 ഇന്ത്യക്കാര്‍.
റഷ്യ (2,34,849), ജര്‍മനി (1,93,234), ഫ്രാന്‍സ് (1,55,223) എന്നീ രാജ്യക്കാരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. സന്ദര്‍ശകരില്‍ പത്തില്‍ 4 പേരും വിനോദ സഞ്ചാരികളാണെന്നും വ്യക്തമാക്കുന്നു. പ്രാര്‍ഥനക്കായി ഇവിടെ എത്തിയതു 15 ലക്ഷം പേര്‍ മാത്രം. റമദാനിലാണ് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ എത്തുന്നത്.
സന്ദര്‍ശകര്‍ക്കു പള്ളിയും ഇസ്‌ലാമിക സംസ്‌കാരവും പരിചയപ്പെടുത്താന്‍ ടൂര്‍ ഗൈഡുകളുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.