കൊച്ചി- വിദേശ മലയാളിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കുറ്റാരോപിതനായ വൈദികന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. കേസിലെ പ്രതിയായ ഫാ. മനോജ് പ്‌ളാക്കൂട്ടത്തിന് ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ വൈദികന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചുവെന്നും കുറ്റാരോപിതനായ വൈദികനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും വീട്ടമ്മ അടുത്തിടെ ആരോപണം ഉന്നയിരുന്നു.
ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിക്കുമ്പോള്‍ വേണ്ട പരിഗണന തങ്ങള്‍ക്ക് ലഭിച്ചില്ല എന്ന് വീട്ടമ്മയുടെ ഭര്‍ത്താവും പ്രതികരിച്ചു. തങ്ങളെ എക്‌സ്‌പോസ് ചെയ്യുന്ന രീതിയിലാണ് പൊലീസ് മൊഴിയെടുത്തതെന്നും പ്രതികളുടെ മുന്‍പില്‍ വച്ചാണ് പൊലീസുകാര്‍ ഇത് ചെയ്തതെന്നും ഭര്‍ത്താവ് പറയുന്നു.സിറോ മലബാ!ര്‍ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തില്‍ കോഴിക്കോട്ടെ വീട്ടിലെത്തി ബലാല്‍സംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബ!ര്‍ 4നാണ് വീട്ടമ്മ പരാതി നല്‍കുന്നത്. 2017 ജൂണ്‍ 15ന് നടന്ന സംഭവത്തെക്കുറിച്ച് സഭയുടെയും ബിഷപ്പിന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് താന്‍ പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നല്‍കിയിരുന്നു.