ദുബായ്- എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ചെറുകിട, ഇടത്തരം കമ്പനികളുമായി 400 കോടി ദിര്‍ഹത്തിന്റെ കരാറുകള്‍ ഒപ്പുവച്ചു.
കഴിഞ്ഞ ഒക്ടോബര്‍ വരെ അപേക്ഷ നല്‍കിയ കമ്പനികളുടെ കണക്കാണിത്. അവസരം തേടി കൂടുതല്‍ കമ്പനികള്‍ എത്തുന്നതായി അധികൃതര്‍ പറഞ്ഞു. 150 രാജ്യങ്ങളില്‍നിന്നുള്ള 39,000 കമ്പനികള്‍ ഇതിനകം എക്‌സ്‌പോയില്‍ സാന്നിധ്യം ഉറപ്പിച്ചു.
ചെറുകിട, ഇടത്തരം കമ്പനികള്‍ പുതിയ ഉല്‍പന്നങ്ങള്‍ ലോകത്തിനു പരിചയപ്പെടുത്തും. ഇതില്‍ 5,000 ഉല്‍പന്നങ്ങള്‍ക്ക് എക്‌സ്‌പോയുടെ അംഗീകാരം ലഭിക്കും. എക്‌സ്‌പോയില്‍ പങ്കെടുക്കുന്നതില്‍ പകുതിയോളം ചെറുകിട-ഇടത്തരം കമ്പനികളാണ്.
ലോകത്തെ ഏതു കമ്പനിക്കും ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്താനും വിപണന സാധ്യതകള്‍ ഉപയോഗപ്പെടുത്താനും എക്‌സ്‌പോ അവസരമൊരുക്കുന്നു.
ഇതിനായി തുടങ്ങിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് (ഒ.എം.പി) വഴി രാജ്യാന്തര വിതരണ ശൃഖലയിലേക്കു കടന്നു ചെല്ലാം. ഏതു ചെറിയ കമ്പനിക്കും എക്‌പോയില്‍ പങ്കാളികളാകുന്ന ലോകരാജ്യങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇടനിലക്കാരുടെ ആവശ്യമില്ലാതെ പരിചയപ്പെടുത്താമെന്നതാണ് ഒ.എം.പിയുടെ ഗുണം.