Sorry, you need to enable JavaScript to visit this website.

ചങ്ങാനാശേരിയില്‍ അഗതി മന്ദിരത്തില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാര്‍


കോട്ടയം- ചങ്ങാനാശേരിയിലെ അഗതി മന്ദിരത്തില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് അന്തേവാസികള്‍ മരിച്ചതില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. ചങ്ങനാശേരി തൃക്കൊടിത്താനത്തിന് സമീപം പായിപ്പാട് പഞ്ചായത്തിലെ പുതുജീവന്‍ അഗതിമന്ദിരത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. ആറ് അന്തേവാസികള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. റിട്ടയേര്‍ഡ് പോലിസുകാരന്‍ നടത്തുന്ന ഈ അഗതി മന്ദിരത്തില്‍  മാനസികരോഗികളെയാണ് സംരക്ഷിച്ചിരുന്നത്. എന്നാല്‍ ഒരാഴ്ച്ചക്കിടെ മൂന്ന് പേരാണ് മരിച്ചത്.

ഇതില്‍ എരുമേലി സ്വദേശിനിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. അവര്‍ക്ക് ന്യൂമോണിയയാണെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ചിലര്‍ രംഗത്തെത്തിയതോടെ ആരോഗ്യവകുപ്പ് അഗതി മന്ദിരത്തില്‍ പരിശോധന നടത്തി.മെഡിസിനുകളുടെ സ്ഥിരം ഉപയോഗം കാരണമുള്ള അണുബാധയായിരിക്കാം മരണകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി.
 

Latest News