കൊല്ലം- കഴിഞ്ഞ ദിവസം മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ദേവനന്ദ എന്ന ഏഴുവയസുകാരിയുടെ മരണത്തില്‍ സംശയം പങ്കുവെച്ച് മാതാവും നാട്ടുകാരും.ദേവനന്ദയുടെ മൃതദേഹം ലഭിച്ച ഇത്തിക്കരയാറ് കടന്ന് ഇതുവരെ എങ്ങോട്ടും മകള്‍ പോയിട്ടില്ലെന്നും തന്നോട് പറയാതെ ഒറ്റയ്ക്ക് പോകില്ലെന്നും മാതാവ് ധന്യ പറഞ്ഞു.കുട്ടിയെ തട്ടിക്കൊണ്ടുപോയതായാണ് സംശയിക്കുന്നതെന്ന് ധന്യ മാധ്യമങ്ങളോട് വ്യക്തമാക്കി.
അവളെ കാണാതായപ്പോള്‍ തന്നെ നാട്ടുകാരും വീട്ടുകാരും തെരച്ചില്‍ നടത്തിയിട്ടുണ്ട്. ഇതൊക്കെ സംശയങ്ങള്‍ ബലപ്പെടുത്തുന്നു. ഈ കേസില്‍ അന്വേഷണം വേണമെന്ന് പിതാവ് പ്രദീപും ആവശ്യപ്പെട്ടു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.ധന്യയുടെ വാക്കുകള്‍ തന്നെയാണ് ദേവനന്ദയുടെ മരണത്തില്‍ നാട്ടുകാരും പങ്കുവെക്കുന്നത്. ദേവനന്ദ ഒറ്റയ്ക്ക് എങ്ങോട്ടും പോകാറില്ലെന്നും ഇത്തിക്കരയാറ് കടന്ന് കുട്ടി പോയിട്ടില്ലെന്നും നാട്ടുകാരും പറഞ്ഞു. അന്തിമപോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം ആരംഭിക്കുമെന്ന് പോലിസ് അറിയിച്ചു.