റിയാദ് - മായം കലർത്തിയ ഇന്ധനം വിൽപന നടത്തിയതിന് റിയാദിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിന് റിയാദ് ക്രിമിനൽ കോടതി പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
സൗദി പൗരൻ മൻസൂർ ബിൻ അബ്ദുറഹ്മാൻ അബ്ദുല്ല ബിൻ ഹലവാന്റെ ഉടമസ്ഥതയിലുള്ള റുക്‌നുൽ ആസിഫ പെട്രോൾ ബങ്കിനാണ് പിഴ ചുമത്തിയത്.
സ്ഥാപനം പത്തു ദിവസത്തേക്ക് അടപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപനത്തിന്റെയും ഉടമയുടെയും പേരുവിവരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
പെട്രോളിൽ ഡീസൽ കലർത്തി വിൽപന നടത്തിയതിനാണ് സ്ഥാപനത്തിന് പിഴ ചുമത്തിയത്.