കൊണ്ടോട്ടി- കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് യാത്രക്കാര്‍ക്കെതിരെ കേസ്. ദുബായില്‍നിന്ന് സ്പൈസ്ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് കോട്ടൂളി സ്വദേശി നരോളികണ്ടി വിശ്വനാഥന്‍, നടുവണ്ണൂര്‍ സ്വദേശി നമ്പുടിക്കണ്ടി ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് കേസ്.
കസ്റ്റംസ് പരിശോധനക്ക് വിധേയരാവാന്‍ വിസമ്മതിക്കുകയും വനിതാ സൂപ്രണ്ടടക്കം കസ്റ്റംസ് ഉദോഗസ്ഥര്‍ക്കെതിരെ കയ്യേറ്റ ശ്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി.
കസ്റ്റംസ് ഉദ്യോഗസ്ഥരെ ഔദ്യോദിക കൃത്യ നിര്‍വഹണത്തില്‍ തടസ്സപ്പെടുത്തിയെന്ന കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണറുടെ പരാതിയില്‍ കരിപ്പൂര്‍ പോലീസ് കേസെടുത്തു.