കണ്ണൂര്‍- തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ മാതാവ് ശരണ്യയുടെ കാമുകന്‍ നിഥിന്‍ അറസ്റ്റില്‍. കണ്ണൂര്‍ വാരം സ്വദേശിയായ നിഥിനാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് എതിരെ പോലിസ് പ്രേരണാകുറ്റം ചുമത്തി.നിഥിന് എതിരായ ശരണ്യയുടെ മൊഴിക്ക് ശക്തമായ സാഹചര്യ തെളിവുകളുടെ പിന്തുണയുണ്ടെന്നാണ് പോലിസ് പറയുന്നത്.
കുട്ടി മരിക്കുന്നതിന് തലേദവിസം രാത്രി ഒരു മണിക്ക് ശരണ്യയുടെ വീട്ടില്‍ നിഥിന്‍ എത്തിയിരുന്നു. ശരണ്യയുടെ ആഭരണങ്ങള്‍ നിഥിന്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കുകയും ശരണ്യയെ ബാങ്കില്‍ നിന്ന് ലോണ്‍ എടുപ്പിച്ച് ആ പണം കൊണ്ട് കടക്കാനും ഇയാള്‍ ശ്രമിച്ചിരുന്നതായി പോലിസ് പറഞ്ഞു. ബാങ്ക് ലോണിന് ശ്രമിച്ച രേഖകള്‍ നിഥിന്റെ വീട്ടില്‍ നിന്ന ്‌പോലിസ് കണ്ടെത്തി.ഫെബ്രുവരി 16നാണ് ശരണ്യയുടെ മകന്‍ വിയാന്റെ മൃതദേഹം കടല്‍തീരത്തെ കരിങ്കല്‍ഭിത്തികള്‍ക്ക് ഇടയില്‍ നിന്ന് കണ്ടെത്തിയത്.