Sorry, you need to enable JavaScript to visit this website.

പിതാവ് മകളെ പീഡിപ്പിച്ചുവെന്ന പരാതി വ്യാജം; മാതാവിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം


പത്തനംതിട്ട- പിതാവ് മകളെ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി വ്യാജമെന്ന് പോക്‌സോ കോടതിയുടെ കണ്ടെത്തല്‍. കുടുംബകലഹത്തെ തുടര്‍ന്ന് വ്യാജപരാതി നല്‍കിയ മാതാവിനെതിരെ കേസെടുക്കാന്‍ പത്തനംതിട്ട പോക്‌സോ കോടതി ഉത്തരവിട്ടു. സംസ്ഥാനത്ത് തന്നെ പോക്‌സോ കേസില്‍ സവിശേഷ കണ്ടെത്തലും വിധിയും ഉണ്ടായ കേസാണിതെന്ന് കോടതി വിലയിരുത്തി. പത്തുവയസുകാരി മകളെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് മാതാവ് പരാതി നല്‍കിയത്. പന്തളം പറന്തല്‍ സ്വദേശികളായ ദമ്പതികളാണ് കേസിലെ വാദിയും പ്രതിയും . ഈ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. ഒരാള്‍ മാതാവിനൊപ്പവും മറ്റൊരാള്‍ പിതാവിനൊപ്പവുമായിരുന്നു കഴിഞ്ഞിരുന്നത്.

2013ല്‍ കുടുംബകോടതിയിലും കേസ് നടക്കുകയാണ്.ഇതിനിടെയാണ് മകളെ സ്വാധീനിച്ച് പിതാവിനെതിരെ യുവതി പിതാവിനും കൂട്ടുകാരനും എതിരെ കേസ് കൊടുത്തത്. വിസ്താരത്തിനിടെ പെണ്‍കുട്ടി സത്യം തുറന്നുപറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. പിതാവിനെയും സുഹൃത്തിനെയും കുറ്റവിമുക്തരാക്കിയ കോടതി പെണ്‍കുട്ടിയുടെ മാതാവിനെതിരെ കേസെടുക്കാന്‍ പന്തളം പോലിസിന് നിര്‍ദേശം നല്‍കി.  യുവതിക്ക് എതിരെ രജിസ്ട്രര്‍ ചെയ്യുന്ന കേസില്‍ മൊഴി നല്‍കാന്‍ കുറ്റവിമുക്തരാക്കിയ ഗീവര്‍ഗീസ്,സുരേഷ് കുമാര്‍ എന്നിവരോട് കോടതി നിര്‍ദേശിച്ചു.
 

Latest News