Sorry, you need to enable JavaScript to visit this website.

സൗദിയിൽ പുതിയ മന്ത്രിമാർ ചുമതലയേറ്റു

റിയാദ് - മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതുതായി നിയമിതരായ മന്ത്രിമാർ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അൽയെമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സ്‌പോർട്‌സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ, ടൂറിസം മന്ത്രി അഹ്മദ് അൽഖതീബ്, നിക്ഷേപകാര്യ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് എന്നിവരാണ് രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തത്. 


ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറു കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യ താൽപര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാർഥതയോടെയും നീതിപൂർവകമായും കൃത്യനിർവഹണം നടത്തുമെന്നും അല്ലാഹുവിന്റെ പേരിൽ ആണയിടുന്നു എന്ന വാചകം ഉരുവിട്ടാണ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു ശേഷം രാജാവിന് അഭിവാദ്യം അർപ്പിച്ച മന്ത്രിമാർ സൽമാൻ രാജാവ് നൽകിയ നിർദേശങ്ങൾ ശ്രവിക്കുകയും ചെയ്തു. 
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, റോയൽ കോർട്ട് പ്രസിഡന്റ് ഫഹദ് ബിൻ മുഹമ്മദ് അൽഈസ, സൽമാൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം അൽസാലിം എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.


 

Latest News