Sorry, you need to enable JavaScript to visit this website.

ദുബായിലും അബുദാബിയിലും ശക്തമായ പൊടിക്കാറ്റ്, കാഴ്ച മറഞ്ഞു

ദുബായ്- ശക്തമായ പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ ജാഗ്രതാ നിര്‍ദേശം. അബുദാബിയിലും ദുബായിലും രാവിലെ ശക്തമായ മണല്‍ക്കാറ്റാണ് അനുഭവപ്പെട്ടത്. ഭാഗികമായി തെളിഞ്ഞ കാലാവസ്ഥയോടൊപ്പം പൊടിയും മണലും ആകാശം നിറയ്ക്കുമെന്നാണു ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര(എന്‍.സി.എം)ത്തിന്റെ മുന്നറിയിപ്പ്. റോഡില്‍ കാഴ്ച കുറയുന്ന സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കാഴ്ചയുടെ പരിധി രണ്ടായിരം മീറ്ററിനു താഴേക്കു കുറഞ്ഞ സാഹചര്യത്തിലാണ് എന്‍.സി.എമ്മിന്റെ നിര്‍ദേശം.

മണല്‍ക്കാറ്റില്‍ അബുദാബിയില്‍ രാവിലെ ഒന്‍പതിനുശേഷമുണ്ടായ മണല്‍ക്കാറ്റില്‍ വന്‍ കെട്ടിട സമുച്ചയങ്ങള്‍ കാഴ്ചയില്‍നിന്നു അപ്രത്യക്ഷമായി. പത്തു മണിയോടെ സാഹചര്യം മെച്ചപ്പെട്ടെങ്കിലും പതിനൊന്നോടെ അന്തരീക്ഷത്തില്‍ വീണ്ടും പൊടിപലം നിറഞ്ഞു.  ദുബായിലും സമാനമായ സ്ഥിതിയായിരുന്നു. ബുര്‍ജ് ഖലീഫ പോലുള്ള വന്‍ സമുച്ചയങ്ങള്‍ പോലും കാഴ്ചയില്‍നിന്നു മറഞ്ഞു.

http://www.malayalamnewsdaily.com/sites/default/files/2020/02/26/p-2.jpg

മണിക്കൂറില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റ് 45 കിലോമീറ്റര്‍ വരെ വേഗം വരെ കൈവരിക്കാനുള്ള സാധ്യതയുണ്ട്. കാറ്റും പൊടിയുമുള്ള കാലാവസ്ഥ രാത്രി എട്ടു വരെ നീളാനാണു സാധ്യത. ഇതുകാരണം രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍, പ്രത്യേകിച്ച് അബുദാബിയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബായിലും അബുദാബിയിലും രാത്രിസമയ താപനില ഇന്നു രാത്രിയിലും വ്യാഴാഴ്ച പുലര്‍ച്ചെയുമായി 20 ഡിഗ്രി സെല്‍ഷ്യസായി കുറയും. വ്യാഴാഴ്ച പകല്‍ താപനില കുറയുമെന്നും പ്രതീക്ഷിക്കുന്നു. അതേസമയം, മിതമായ കാറ്റിനു സാധ്യതയുണ്ടെന്നും ഇതു അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ സൃഷ്ടിക്കും.

 

Latest News