കൊല്ലം- പാലക്കാട് കള്ളനോട്ട് കേസില്‍ പിടിയിലായ ദമ്പതിമാരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തത് നോട്ടടി യന്ത്രവും കള്ളനോട്ടുകളും. കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ ചാത്തന്നൂര്‍ കണ്ണേറ്റയിലെ വീട്ടിലാണ് പോലിസ് പരിശോധന നടത്തിയത്. 500 രൂപയുടെ 53 കള്ളനോട്ടുകളും 200 രൂപയുടെ കള്ളനോട്ടുകളും പോലിസ് കണ്ടെടുത്തു.
കൂടാതെ നോട്ട് അടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്റിങ് മെഷീനും മറ്റ് ഉപകരണങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനെയും ഭാര്യ ലിജയെയും പാലക്കാട് വെച്ച് പോലിസ് പിടികൂടിയത്.മങ്കരയിലെ കടകളില്‍ കള്ളനോട്ട് നല്‍കി കബളിപ്പിച്ച ദമ്പതിമാരെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.