കൊല്ലം- ഒരു മുന്‍ ന്യായാധിപന്‍ ജമാത്തെ ഇസ്‌ലാമിയുടെ നാവായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെയാണ് പേരെടുത്തു പറയാതെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശം.
ഇരുന്ന കസേരയുടെ വലിപ്പം മനസ്സിലാക്കാതെ തെറ്റിദ്ധാരണ പരത്തുകയാണ്. ജമാത്തെ ഇസ്ലാമിയെയും എസ് ഡി പി ഐ യെക്കുറിച്ചും പറയുമ്പോള്‍ എന്തിനാണ് പൊള്ളുന്നത്. സി എ എക്കെതിരായ പ്രക്ഷോഭത്തില്‍ ജമാത്തെ ഇസ്ലാമിയെയും എസ് ഡി പി ഐയും കൂട്ടില്ല-മുഖ്യമന്ത്രി പറഞ്ഞു.
പ്രക്ഷോഭത്തെ നേരിടാന്‍ ഭരണാധികാരികള്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബി ജെ പി വര്‍ഗ്ഗീയ കാര്‍ഡിറക്കിയാണ് എല്ലാത്തിലും കളിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.