തിരുവനന്തപുരം- മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് കുറ്റപത്രം കൈമാറി. രണ്ട് പ്രതികളും നേരിട്ട് ഹാജരാകാതിരുന്നതിനാല്‍ അഭിഭാഷകര്‍ക്കാണ് കുറ്റപത്രം നല്‍കിയത്. കേസ് ഇനി ഏപ്രില്‍ 16ന് വീണ്ടും പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികളോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കേസില്‍ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് കുറ്റപത്രം പറയുന്നു. മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ചതാണ് അപകട കാരണമെന്നും തെളിവ് നശിപ്പിക്കാന്‍ പ്രതി ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപണമുണ്ട്.