ജിദ്ദ- വിദേശരാജ്യങ്ങളില്‍ കഴിയുന്ന മലയാളികള്‍ക്ക് നേരിട്ട് ഹാജരാകാതെയും ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെയും ലൈസന്‍സ് പുതുക്കാന്‍ അവസരം. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തില്‍ കൂടുതലായതും അഞ്ച് വര്‍ഷം തികയാത്തതുമായ ലൈസന്‍സുകളാണ് ഡ്രൈവിംഗ് ടെസ്റ്റില്ലാതെ ഇങ്ങനെ പുതുക്കാന്‍ അവസരം. മാര്‍ച്ച് 31 വരെ മാത്രമാണ് ഈ സൗകര്യം.
ഇതര സംസ്ഥാനങ്ങളിലും വിദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് നേരിട്ട് ഹാജരാകതെ ആളുകളെ അധികാരപ്പെടുത്തി ലൈസന്‍സുകള്‍ പുതുക്കാം. ഇതിനായി താമസിക്കുന്ന സംസ്ഥാനങ്ങളില്‍നിന്നോ രാജ്യങ്ങളില്‍നിന്നോ നല്‍ുകന്ന മെഡിക്കല്‍/ കാഴ്ചപരിശോധനാ സര്‍ട്ടിഫിക്കറ്റ് അപക്ഷേകന്‍ ചുമതലപ്പെടുത്തുന്നയാള്‍ ഹാജരാക്കിയാല്‍ മതി. നിശ്ചിത ഫോറത്തില്‍ തന്നെയായിരിക്കണം മെഡിക്കല്‍/ കാഴ്ച പരിശോധനാ സര്‍ട്ടിഫിക്കറ്റ്.