ജിസാൻ - ജിസാൻ പ്രവിശ്യയിൽ പെട്ട ബേശിൽ രണ്ടു ഇന്ധന ടാങ്കറുകൾ കൂട്ടിയിടിച്ച് കത്തി. ബേശ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് അപകടം. ഏറെ നേരം നീണ്ട ശ്രമങ്ങളിലൂടെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. അപകടത്തിൽ ഇരു ടാങ്കറുകളും പൂർണമായും കത്തിനശിച്ചു. ആർക്കും പരിക്കോ ആളപായമോ ഇല്ല.