കോഴിക്കോട്- പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് ആവര്‍ത്തിച്ച് നടന്‍ മാമുക്കോയ. ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് താന്‍ തയ്യാറല്ലെന്നും ജീവനെ ഭയക്കുന്നവരാണ് ഫാസ്റ്റിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുക എന്നും മാമുക്കോയ അഭിപ്രായപ്പെട്ടു. കോഴിക്കോട് മുസ്‍ലിം യൂത്ത് ലീസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഷഹീന്‍ ബാഗ് സ്ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് ഞാൻ തയ്യാറല്ല. ജീവനെ ഭയക്കുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു പ്രകടിപ്പിക്കുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരെയും കലാകാരന്‍മാരെയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല’ മാമുക്കോയ പറഞ്ഞു
നേരത്തെ നഗരത്തില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ സംഗമത്തിലും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മാമുക്കോയ ശക്തമായി പ്രതികരിച്ചിരുന്നു.