തിരുവനന്തപുരം- വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ വീട്ടില്‍ നടത്തിയ 14 മണിക്കൂര്‍ നീണ്ട റെയ്ഡ് അവസാനിച്ചു. വിജിലന്‍സാണ് അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് വ്യാഴാഴ്ച മുതല്‍ റെയ്ഡ് തുടങ്ങിയത്. നിക്ഷേപങ്ങളും ഇടപാടുകളും സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തതായാണ് വിവരം. ശിവകുമാര്‍ എംഎല്‍എയ്‌ക്കൊപ്പം അദേഹത്തിന്റെ ഡ്രൈവര്‍ ഷൈജു ഹരന്‍,എന്‍എസ് ഹരികുമാര്‍,എംഎസ് രാജേന്ദ്രന്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.
ബാങ്ക് ഇടപാടുകളും ബാങ്ക് ലോക്കര്‍ രേഖകളുമാണ് വിജിലന്‍സ് സംഘം അന്വേഷിച്ചതെന്നാണ് വിവരം. ഇവരുടെ വസതികളില്‍ നിന്ന ്പിടികൂടിയ രേഖകള്‍ വിശദമായി പരിശോധിക്കും. തിങ്കളാഴ്ച കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തെളിവുകള്‍ ശേഖരിച്ച ശേഷം ശിവകുമാറിന് ചോദ്യം ചെയ്യുന്നതിനായി നോട്ടിസ് നല്‍കും. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി വിഎസ് അജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.