റിയാദ് - ഒമാന്‍ ദേശീയഗാനത്തില്‍നിന്ന് മുന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനെ സൂചിപ്പിക്കുന്ന വരി നീക്കം ചെയ്തു. പുതിയ ഭരണാധികാരി സുല്‍ത്താന്‍ ഹൈഥം ബിന്‍ താരിഖ് ആണ് കല്‍പന പുറപ്പെടുവിച്ചത്. സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗത്തിലുള്ള ഔദ്യോഗിക ദുഃഖാചരണം പൂര്‍ത്തിയായ ഉടനെയാണ് ദേശീയഗാനത്തില്‍ ഭേദഗതി വരുത്തിയത്.
പകരം പുതിയ വരി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വരിയില്‍ പുതിയ സുല്‍ത്താന്റെ പേര് പരാമര്‍ശിക്കുന്നില്ല. ദേശീയബോധം വാനോളം ഉയര്‍ത്തുന്ന വരിയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണാധികാരിയായ സുല്‍ത്താനും പൗരന്മാര്‍ക്കും വേണ്ടിയുള്ള പ്രാര്‍ഥന നിലനിര്‍ത്തിയിട്ടുണ്ട്. ജനുവരി പത്തിനാണ് സുല്‍ത്താന്‍ ഖാബൂസ് ഇഹലോകവാസം വെടിഞ്ഞത്.