വിതുര- ടിക് ടോകിലൂടെ പരിചയപ്പെട്ട യുവാവുമായി കുട്ടികളെയും കൂട്ടി ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വെച്ച് പോലിസ് പിടികൂടി. തൊളിക്കോട് സ്വദേശിനിയായ 36കാരിയും ഈരാറ്റുപേട്ട സ്വദേശി സുബൈറിനെയും ആണ് വിതുര പോലിസ് പിടികൂടിയത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ദംഗലില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഫെബ്രുവരി ആറിനാണ് യുവതിയെയും രണ്ട് മക്കളെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് വിതുര പോലിസില്‍ പരാതി നല്‍കിയത്.
നെടുമങ്ങാട് പോലിസിന്റെ അന്വേഷണത്തില്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയുമായി പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞു. ടിക് ടോക് വഴിയായിരുന്നു ഇവര്‍ പരിചയപ്പെട്ടതെന്ന് പോലിസ് പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയായ ഹൂഗ്ലി നദീതീരത്ത് സുബൈറിന്റെ തൊഴിലാളയായിരുന്ന റഹീമിന്റെ വീട്ടില്‍ ഇവര്‍ ഉണ്ടെന്ന് മനസിലായി. ഇവരെ പിടികൂടാന്‍ കേരള പോലിസെത്തിയെങ്കിലും ഗ്രാമവാസികള്‍ സംഘടിച്ച് തടഞ്ഞു. എന്നാല്‍ വീണ്ടും ദംഗല്‍ പോലിസിന്റെ സഹായത്തോടെ ഗ്രാമവാസികളെ പറഞ്ഞ് മനസിലാക്കിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.