Sorry, you need to enable JavaScript to visit this website.

മലപ്പുറത്തേക്കുള്ള കല്ലട ബസ് മൈസൂരില്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം

മൈസൂര്‍- ബംഗളൂരുവില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോവുകയായിരുന്ന കല്ലട ബസ് ഹുന്‍സൂര്‍ ദേശീയപാതയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. നാലു പേര്‍ പേര്‍ക്ക് പരുക്കേറ്റു
. പെരിന്തല്‍മണ്ണ സ്വദേശിനിയാണ് മരണപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ്‌
അപകടം.ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

പെരിന്തല്‍മണ്ണ ഭാഗത്തുള്ളവരാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 36 യാത്രക്കാരാണ് ഉണ്ടായിരുന്നത്.സംഭവസ്ഥലത്തെത്തിയ കെ.എം സി.സി കമ്മനഹള്ളി ഏരിയ കമ്മിറ്റി പ്രവര്‍ത്തകരാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

Latest News