Sorry, you need to enable JavaScript to visit this website.

ആഷിഖ് അബുവിനും റീമയ്ക്കും യൂത്ത് കോണ്‍ഗ്രസുകാരുടെ മണിയോര്‍ഡര്‍ പ്രവാഹം 

ആലുവ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം അടിച്ചു മാറ്റിയെന്ന ആരോപണം നേരിടുന്ന സംവിധായകന്‍ ആശിഖ് അബുവിനും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലിനും യൂത്ത് കോണ്‍ഗ്രസുകാരുടെ വക മണി ഓര്‍ഡറുകള്‍. ആലുവ മെയിന്‍ പോസ്റ്റ് ഓഫീസില്‍ നിന്നാണ് എം.ഒ ഒഴുകിയെത്തിയത്. സംഭവം വാര്‍ത്തയായതോടെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയകളില്‍ പരിഹാസ  ആക്ഷേപ കമന്റുകളുടെ പ്രവാഹമാണ്. മുമ്പ് കെ എം മാണി ബാര്‍ കോഴയില്‍ പെട്ടപ്പോള്‍ 'എന്റെ വക 500 ' എന്ന മണിയോര്‍ഡര്‍ പ്രചാരണത്തിന് തുടക്കമിട്ടത് ആഷിഖ് അബു ആയിരുന്നു. അതൊക്കെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് ട്രോളുകള്‍.
അതേസമയം കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി സംഘാടകര്‍ ഒരു വീഡിയോയുമായി രംഗത്ത് എത്തിയിരുന്നു. പരിപാടി വേണ്ട വിധത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്. ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാല്‍ പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടി വന്നെന്നും ഇവര്‍ പറഞ്ഞിരുന്നു. നാലായിരം പേരില്‍ മൂവായിരം പേരും ടിക്കറ്റില്ലാതെയാണ് പരിപാടി കണ്ടെതെന്നായിരുന്നു വിശദീകരണം. വാര്‍ത്താസമ്മേളനം ഒഴിവാക്കി ഒരു വിശദീകരണ വീഡിയോ പുറത്തുവിടുകയായിരുന്നു. 
സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി മാധ്യമങ്ങളെയും ജനങ്ങളെയും നിജസ്ഥിതി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘാടകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫൗണ്ടേഷന്റെ സംഘാടകര്‍ നിലപാടടെടുത്തതിന് പിന്നാലെ അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള നടപടികളുണ്ടായെന്നും ഇതാണ് ഒടുവില്‍ ദുരിതാശ്വാസനിധി അഴിമതി നടത്തിയതെന്നടക്കമുള്ള യുക്തിരഹിതമായ ആരോപണങ്ങളിലേക്ക് വഴി വെച്ചതെന്നും സംഘാടകര്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നുണ്ട്.

2019 നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തിലായിരുന്നു 'വിട്ടു വിട്ടിരിക്കല്ലേ തൊട്ടുതൊട്ടിരി' എന്ന വാചകത്തോടെ കൊച്ചി രാജീവ്ഗാന്ധി സ്‌റ്റേഡിയത്തില്‍ വെച്ച് സംഗീത പരിപാടി നടന്നത്. കരുണ എന്ന പേരില്‍ നടന്ന സംഗീതപരിപാടിയില്‍ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി കരുണ സംഘാടകരായ സംഗീത സവിധായകന്‍ ബിജിപാലും ഗായകന്‍ ഷഹബാസ് അമനും രംഗത്തെത്തിയിരുന്നു.
പരിപാടി വേണ്ട വിധത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്. ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാല്‍ പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടി വന്നെന്നും ഇവര്‍ പറഞ്ഞിരുന്നു.

Latest News