കോട്ടയം- അനൂപ് ജേക്കബ് പാര്‍ട്ടിയുണ്ടാക്കിയാല്‍ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍. അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം വിളിച്ച യോഗം സംഘടനാ വിരുദ്ധമാണെന്നും പാര്‍ട്ടിയുടെ സീറ്റുകള്‍ ഇല്ലാതാക്കിയതിന് പിന്നില്‍ അദേഹമാണെന്നും ജോണിനെല്ലൂര്‍ ആരോപിച്ചു. ഇനിയും ഇത്തരത്തിലുള്ള നടപടികളുണ്ടായാല്‍ നടപടിയെടുക്കുമെന്നും ജോണി നെല്ലൂര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ജോണി നെല്ലൂരിനെതിരെ പാര്‍ട്ടി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.സി സെബാസ്റ്റ്യന്‍ രംഗത്തെത്തി. ജോണി നെല്ലൂര്‍ യുഡിഎഫിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു.ജോണി നെല്ലൂര്‍ യോഗം വിളിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പ്രേംസണ്‍ പോളും രംഗത്തെത്തി.