ജിദ്ദ- അവധിക്കാലത്തു നാട്ടിലെത്തുന്ന ഗള്‍ഫ് പ്രവാസികളില്‍ ഭൂരിഭാഗവും കുടുംബസമേതം ഒരു കൊച്ചി യാത്രയെങ്കിലും സംഘടിപ്പിക്കാറുണ്ട്. കുടുംബത്തിലുള്ളവരെയൊക്കെ പങ്കെടുപ്പിച്ചൊരു ചെറിയ പിക്നിക്ക്. അവധിയൊക്കെ തരപ്പെടുത്തി നാട്ടിലെത്തുന്നതിനു മുമ്പ് തന്നെ ഇത്തവണ എങ്ങോട്ടു പോകണമെന്ന് ആലോചിച്ചുറപ്പിച്ചുണ്ടാകും. കൂടുതല്‍ അവധി ദിവസങ്ങളും കൈയില്‍ കാശുമുള്ളവര്‍ യാത്ര ദല്‍ഹിയിലേക്കും ആഗ്രയിലേക്കുമൊക്കെയാക്കും. അല്ലാത്തവര്‍ ചുരുങ്ങിയത് കോഴിക്കേട്ടേക്കും കൊച്ചിയിലേക്കും ഏകദിന യാത്ര സംഘടിപ്പിക്കും.
കൊച്ചി കാണാനെത്തിയ ഒരു സൗദി പ്രവാസി അവിടെ കണ്ട കൗതുകങ്ങളിലൊന്ന് പകര്‍ത്തി മലയാളം ന്യൂസിലേക്കയച്ചു. കടവന്ത്ര മെട്രോ സ്‌റ്റേഷനില്‍ മലയാളം ന്യൂസ് എന്ന് കൊത്തിവെച്ചത് മൊബൈലില്‍ പകര്‍ത്തിയാണ് അദ്ദേഹം അയച്ചത്.
പ്രവാസ ലോകത്തെ തന്റെ പ്രിയപ്പെട്ട പത്രം നാട്ടിലും ലഭ്യമാണോ എന്നാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. കടവന്ത്ര സ്‌റ്റേഷനില്‍ സ്വീകരിച്ച വാര്‍ത്താ പത്രങ്ങളുടെ തീമുമായി ബന്ധപ്പെട്ടാണ് മലയാളം ന്യൂസിന്റെ പേരു കൂടി അവിടെ ചേര്‍ത്തിരിക്കുന്നത്.
കേരളത്തില്‍ അച്ചടിക്കുന്നില്ലെങ്കിലും മലയാളം ഓണ്‍ലൈന്‍ പതിപ്പിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെന്ന പോലെ
സംസ്ഥാനത്തും ധാരാളം വായനക്കാരുണ്ട്.
മലയാളം ന്യൂസിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം
വാര്‍ത്തകളും വിശകലനങ്ങളും ലഭിക്കാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരാം