Sorry, you need to enable JavaScript to visit this website.

വി.എസ്. ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

തിരുവനന്തപുരം- മുന്‍മന്ത്രി വി.എസ് ശിവകുമാറിന്റെ ശാസ്തമംഗലത്തെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിവകുമാറിനെതിരെ കഴിഞ്ഞ ദിവസം വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലുള്‍പ്പെട്ട മറ്റ് പ്രതികളുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

യു.ഡി.എഫ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് വി.എസ് ശിവകുമാര്‍ ബിനാമി പേരില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് വിജിലന്‍സിന്റെ എഫ്.ഐ.ആര്‍. അനധികൃത സ്വത്ത് സമ്പാദനത്തിന് വ്യക്തമായ തെളിവുണ്ടെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ശിവകുമാറും പേഴ്‌സണല്‍ സ്റ്റാഫും ഉള്‍പ്പെടെയുളള ഏഴ് പേര്‍ക്കതെിരെ നേരത്തെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഇതില്‍ ശിവകുമാറിന് പുറമേ ഡ്രൈവര്‍ ഷൈജു ഹരന്‍, അഡ്വ.എന്‍.എസ് ഹരികുമാര്‍, ശാന്തിവിള രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

Latest News