ദുബായ്- സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്കുള്ള പരീക്ഷ വ്യാഴാഴ്ച ആരംഭിക്കും. അവസാന ഘട്ട തയാറെടുപ്പുകളിലാണ് വിദ്യാര്‍ഥികള്‍. ജി.സി.സി രാജ്യങ്ങളിലെ സ്‌കൂളുകള്‍ അടക്കമുള്ള പരീക്ഷാകേന്ദ്രങ്ങളില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.
ഇപ്രാവശ്യത്തെ പരീക്ഷയില്‍ സി.ബി.എസ്.ഇ ചെറിയൊരു പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. പരീക്ഷാര്‍ഥികളുടെ സംഖ്യ കോടിയിലേക്ക് കടന്നിട്ടുള്ളതിനാല്‍ ഏഴ് അക്കങ്ങളുടെ സ്ഥാനത്ത് എട്ടു കോളത്തിലായി രജിസ്റ്റര്‍ നമ്പര്‍ അടയാളപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ ഏഴു അക്കമേ ഉണ്ടായിരുന്നുള്ളൂ. കോളം ഇപ്പോഴും ഏഴു തന്നെയാണ്. ഒന്ന്, രണ്ട് എന്നീ അക്കങ്ങളില്‍ വരുന്ന ആദ്യ ഡിജിറ്റ് കോളത്തിനു പുറത്ത് ഇടതുഭാഗത്ത് ചേര്‍ക്കണം. ആ അക്കം ഒരു കോളം വരച്ചുവേണം ചേര്‍ക്കാന്‍.
ഇപ്രാവശ്യത്തെ സി.ബി.എസ്.ഇ പരീക്ഷയില്‍ നാലും അഞ്ചും ദിവസങ്ങളുടെ ഇടവേള ഓരോ പരീക്ഷക്കുമിടയില്‍ ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. കുട്ടികള്‍ക്ക് റിവൈസ് ചെയ്യാന്‍ ആവശ്യത്തിന് സമയം ഇതിലൂടെ ലഭിക്കും.