തിരുവനന്തപുരം- ലോകകേരള സഭയുടെ ഭക്ഷണത്തിന് ചെലവാക്കിയ തുക സംബന്ധിച്ച വിവാദം കത്തുന്നതിനിടെ പണം ആവശ്യമില്ലെന്ന് അറിയിച്ച് റാവിസ് ഗ്രൂപ്പ്. അറുപത് ലക്ഷം രൂപയാണ് ലോകകേരള സഭയുടെ ഭക്ഷണത്തിനായി ചെലവായത്. ഈ തുക തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്
സര്‍ക്കാരില്‍ നിന്ന് തുക വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ല. ബില്‍ നല്‍കുക മാത്രമാണ് ചെയ്തത്. ലോകകേരള സഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പും രവി പിള്ളയും. അവിടെ എത്തിയ ഓരോ പ്രവാസിയും പ്രതിനിധിയും തന്റെ സഹോദരി,സഹോദരന്മാരാണ്. സ്വന്തം കുടുംബത്തില്‍ ഭക്ഷണം കഴിച്ചാല്‍ പണം ഈടാക്കുന്ന പാരമ്പര്യം നമുക്കില്ലെന്നും അദേഹം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. ലോകകേരള സഭയുമായി ബന്ധപ്പെട്ട് നടന്നത് അനാവശ്യവിവാദമാണെന്നും രവിപ്പിള്ള വ്യക്തമാക്കി.