പാണ്ടിക്കാട്- ജോലി സ്ഥലത്തേക്ക് പോകാനിറങ്ങിയ മദ്രസാ അധ്യാപകന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചെമ്പ്രശ്ശേരി ഈസ്റ്റിലെ വടക്കന്‍ മുഹ്‌യുദ്ദീന്‍ സഖാഫിയാണ് (35) നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടി മരിച്ചത്.
ഇന്ന് രാവിലെ ആക്കുമ്പാര്‍ ഭാഗത്താണ് അപകടം. മാമ്പുള്ളില്‍ നാണിയുടെ മകനാണ്. പള്ളി ഇമാമായും മദ്രസാ അധ്യപകനായും ജോലി ചെയ്യുന്ന കോതമംഗലത്തേക്കുള്ള യാത്രക്കായി റെയില്‍വെ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്നു. ട്രെയിന്‍ പോയെന്നു കരുതി പാളത്തിലൂടെ നടക്കുമ്പോഴാണ് അപകടം.