ദുബായ്- ലോക കേരള സഭയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന വിവാദം പ്രവാസികളോടുള്ള അവഹേളനമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ യൂസഫലി. ഭക്ഷണത്തിന് ബുദ്ധുമുട്ടുള്ളവരല്ല സമ്മേളനത്തില്‍ പങ്കെടുത്തതെന്ന് വിമര്‍ശകര്‍ ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ലോകകേരള സഭയുടെ പേരില്‍ സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തിയെന്ന ആരോപണം വ്യാപകമാണ്. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട ദുര്‍വ്യയത്തിന് പുറമേ പ്രതിനിധികള്‍ക്ക് ഭക്ഷണം നല്‍കാന്‍ വന്‍തുക ചെലവഴിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഒരാളുടെ ഉച്ചഭക്ഷണത്തിന് 1900 രൂപയും പ്രഭാത ഭക്ഷണത്തിന് 550 രൂപയും രാത്രി ഭക്ഷണത്തിന് 1200 രൂപയുമാണ് ഈടാക്കിയത്. 700 പേര്‍ക്ക് രണ്ടര ദിവസത്തെ ഭക്ഷണമാണ് നല്‍കിയത്. എന്നാല്‍ പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം 300 ല്‍ താഴെയായിരുന്നു. സമ്മേളനത്തിലെ പ്രതിനിധി കൂടിയായ രവി പിള്ളയുടെ കോവളത്തെ റാവിസ് ഹോട്ടലില്‍നിന്നായിരുന്നു പഞ്ചനക്ഷത്ര ഭക്ഷണം. മൊത്തം 60 ലക്ഷം രൂപയാണ് ഭക്ഷണത്തിന് മാത്രമായി ചെലവാക്കിയത്.