Sorry, you need to enable JavaScript to visit this website.

വി.എസ്. ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കുറ്റപത്രം

തിരുവനന്തപുരം- അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍മന്ത്രി വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.  പ്രത്യേക വിജിലന്‍സ് കോടതിയിലാണ് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എഫ്‌ഐആര്‍ നല്‍കിയത്.
ശിവകുമാറിനു പുറമെ, എം. രാജേന്ദ്രന്‍, താത്കാലിക പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഷൈജു ഹരന്‍, അഡ്വ. എം.എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. എം രാജേന്ദ്രനെ ബിനാമിയാക്കി അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം.
മറ്റുപ്രതികള്‍ സ്വത്ത് സമ്പാദനത്തിന് സഹായം നല്‍കി. പ്രാഥമിക തെളിവ് ശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ തയാറാക്കിയത്.

നേരത്തെ ഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിരുന്നു. വി.എസ് ശിവകുമാറിന്റെ സ്വത്ത് വിവരങ്ങള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം. തിരുവനന്തപുരത്തും മറ്റും സ്വത്ത് വാങ്ങിക്കൂട്ടിയെന്ന ആരോപണമാണ് വിശദമായി പരിശോധിക്കുക. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ശിവകുമാര്‍ അടക്കമുള്ളവരെ ചോദ്യംചെയ്യുമെന്നും കരുതുന്നു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍  എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തിനും സാധ്യതയുണ്ട്.

 

Latest News