തിരുവനന്തപുരം- കടുത്ത ചൂടില്‍ വെന്തുരുകുന്ന കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോട്ടയം ജില്ലയില്‍ തിങ്കഴാഴ്ച താപനില ഗണ്യമായി കുറഞ്ഞു. കൊല്ലം ജില്ലയില്‍ താപനില സാധാരണയില്‍നിന്നും താഴ്ന്നതായിരുന്നു. കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ താപനില സാധാരണയില്‍നിന്നും ഉയര്‍ന്നതായിരുന്നു. പുനലൂരാണ് ഏറ്റവും കുറവ് ചൂട് രേഖപ്പെടുത്തിയത്, 20 ഡിഗ്രി സെല്‍ഷ്യസ്.
ഫെബ്രുവരി 20 വരെ കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് റിപ്പോര്‍ട്ട്. ഫെബ്രുവരി 21 ന് കേരളത്തില്‍ ഒന്നോ രണ്ടോ ഇടങ്ങളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്.