അല്‍ ഐന്‍- നഗരത്തില്‍ പുതുതായി അയ്യായിരം പാര്‍ക്കിംഗ് സ്ഥലങ്ങള്‍ കൂടി കണ്ടെത്തുമെന്ന് ഗതാഗത മന്ത്രാലയം. മാര്‍ച്ച് ഒന്നോടെ ഈ പാര്‍ക്കിംഗ് സ്‌പേയ്‌സുകള്‍ ഒരുങ്ങും.
അല്‍ ഐന്‍ മാള്‍ ഏരിയയിലാണ് പുതുതായി 5198 പാര്‍ക്കിംഗ് ബേ ഒരുങ്ങുന്നത്. അതത് പ്രദേശങ്ങളിലെ പാര്‍ക്കിംഗ് പെര്‍മിറ്റുകള്‍ മുന്‍കൂട്ടി കരസ്ഥമാക്കാന്‍ നഗരവാസികളോട് അധികൃതര്‍ അഭ്യര്‍ഥിച്ചു.
വിദേശികള്‍ക്ക് ആദ്യ വര്‍ഷം 800 ദിര്‍ഹവും രണ്ടാം വര്‍ഷം 1200 ദിര്‍ഹവുമാണ് പാര്‍ക്കിംഗ് ഫീസ്. അര മാസത്തേക്കുള്ള ഫീസും നല്‍കാം.