ദുബായ്- ബര്‍ദുബായിലെ ഹിന്ദു ക്ഷേത്രത്തിന് സമീപം തീപ്പിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് സംഭവം. അഗ്നി ശമന സേന പാഞ്ഞെത്തി തീയണച്ചു.
ക്ഷേത്രത്തിലേക്ക് കയറുന്ന പടികള്‍ക്ക്‌തൊട്ടടുത്തായുള്ള രണ്ട് കടകളിലാണ് തീപ്പിടിത്തമുണ്ടായത്. ക്ഷേത്രത്തിന് കേടുപാടൊന്നും പറ്റിയില്ലെന്ന് ക്ഷേത്ര പരിപാലകനും ഇന്ത്യന്‍ വ്യവസായിയുമായ വാസു ഷ്രോഫ് അറിയിച്ചു.
അല്‍ദഫ നോവല്‍റ്റി സ്റ്റോറിലാണ് ആദ്യം തീ പിടിച്ചത്. രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് സമീപമായുള്ള നിരവധി പൂക്കടകളില്‍ ഒന്നാണിത്. സുരക്ഷാ ഗാര്‍ഡ് തീ കണ്ടയുടന്‍ സിവില്‍ ഡിഫന്‍സിനെ അറിയിച്ചു. ഇതിനിടെ രണ്ടാമത്തെ കടയിലേക്കും തീ പടര്‍ന്നെങ്കിലും സിവില്‍ ഡിഫന്‍സ് പാഞ്ഞെത്തി തീ കെടുത്തുകയായിരുന്നു.