ദുബായ്- യു.എ.ഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ദാതാക്കളായ എന്‍.എം.സി ഹെല്‍ത്ത് സ്ഥാപകന്‍ ബി.ആര്‍.ഷെട്ടി ഗ്രൂപ്പിന്റെ ജോയിന്റ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.
ഫെബ്രുവരി 16 നാണ് രാജി പ്രാബല്യത്തില്‍ വന്നതെന്ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയ കത്തില്‍ കമ്പനി അറിയിച്ചു.
എച്ച്.ജെ. മാര്‍ക്ക് ടോംപ്കിന്‍സ് കമ്പനിയുടെ ഏക നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരുമെന്ന് എന്‍.എം.സി ഹെല്‍ത്ത് അറിയിച്ചു.
2014 ഫെബ്രുവരിയില്‍ ഡയറക്ടറായി നിയമിതനായ അബ്ദുല്‍ റഹ്മാന്‍ ബസാദിക്, 2017 ജൂണില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായി നിയമിതനായ ഹാനി ബുട്ടിഖി
എന്നിവരും രാജിവച്ചു.
ബി.ആര്‍. ബിസിനസ്സിലെ തന്റെ ഓഹരിയുടെ വലുപ്പം തെറ്റായി വെളിപ്പെടുത്തിയെന്ന് യു.കെ സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍മാര്‍ പറഞ്ഞു. ഇത് അന്വേഷിച്ച് വരികയാണ്.
ഷെട്ടി, ബിന്‍ യൂസഫ്, മറ്റൊരു മുന്‍നിര നിക്ഷേപകനായ സയീദ് ബട്ടി അല്‍ഖെബൈസി എന്നിവരുള്‍പ്പെട്ട നിരവധി സങ്കീര്‍ണമായ ഓഹരി ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് എന്‍.എം.സി പറഞ്ഞു. കഴിഞ്ഞ മാസം എന്‍.എം.സി ഓഹരികളില്‍ 17.43 ശതമാനം അല്‍ഖൈബൈസി കൈവശം വച്ചിരുന്നു. ഇപ്പോഴത് 4.7 ശതമാനം മാത്രമാണ്.