കൊച്ചി- മാവോയിസ്റ്റ് കേസില്‍ ജയിലിലായ അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ കണ്ണൂര്‍ സര്‍വകലാശാല അനുവദിച്ചാല്‍ അനുമതി നല്‍കാമെന്ന് ഹൈക്കോടതി. പരീക്ഷ എഴുതാന്‍ അനുമതി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ 48 മണിക്കൂറിനകം തീരുമാനം അറിയിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.
പരീക്ഷയ്ക്ക് ഒരുങ്ങാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജയില്‍വകുപ്പിനും എന്‍ഐഎയ്ക്കും കോടതി നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥികൂടിയായ അലന് പരീക്ഷ എഴുതാന്‍ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ അതിന് വേണ്ട നടപടിക്രമങ്ങള്‍
പൂര്‍ത്തിയായതാണോ എന്നത് വ്യക്തമാക്കേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണെന്നും കോടതി വ്യക്തമാക്കി