ദുബായ്- സൈക്കിള്‍ കൈമാറുന്നതിനിടെ ബ്രിട്ടീഷ് യുവതിയെ രണ്ടു തവണ ചുംബിച്ച ഡെലിവറി തൊഴിലാളിയെ ആറുമാസം ജയിലിലടച്ചു. പാകിസ്ഥാന്‍ തൊഴിലാളി കുറ്റക്കാരനാണെന്ന് ദുബായ് കോടതി കണ്ടെത്തി. ജയില്‍ശിക്ഷക്ക് ശേഷം നാടുകടത്തും.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനാണ് സംഭവം.
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത സൈക്കിള്‍ കൈമാറാന്‍ എത്തിയതായിരുന്നു ഡെലിവറി തൊഴിലാളി. ഭര്‍ത്താവിന് ജന്മദിന സമ്മാനമായി നല്‍കാനായിരുന്നു സൈക്കിള്‍. തൊഴിലാളി സൈക്കിളുമായി വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ചു. തുറന്നപ്പോള്‍ അയാള്‍ കാറില്‍നിന്ന് സൈക്കിള്‍ ഇറക്കുന്നത് കണ്ടു. തുടര്‍ന്ന് താന്‍ കാറിനടുത്തേക്ക് ചെന്നു. പെട്ടെന്ന് അയാള്‍ തന്റെ കൈയിലും മറ്റും ചുംബിക്കുകയായിരുന്നു. ഓടി വീട്ടില്‍ കയറി. പിന്നീട് ഇയാള്‍ തനിക്ക് വാട്‌സാപ്പ് സന്ദേശമയച്ചു. അവളെ ചുംബിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സുഹൃത്താകാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു സന്ദേശം. പിന്നീട് മറ്റൊരു സന്ദേശത്തിലൂടെ ക്ഷമ ചോദിച്ചു. യുവതി പോലീസിന് പരാതി നല്‍കുകയായിരുന്നു. 15 ദിവസത്തിനകം പ്രതിക്ക് അപ്പീല്‍ നല്‍കാം.