അല്‍ഹസ- തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ഷിബു എന്ന ദീപു (40) അല്‍ഹസയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കാണപ്പെട്ടു. 16 വര്‍ഷത്തിലേറെയായി സൗദിയിലുള്ള ദീപുവിന് ഡ്രൈവര്‍ ജോലിയായിരുന്നു. അല്‍ഹസയിലെ അല്‍ ഉംറാനിലായിരുന്നു താമസം.
ദിവസങ്ങളായി ദീപുവിനെ കുറിച്ച് വിവരമില്ലാത്തതിനാല്‍ സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. നേരത്തെ രണ്ടുതവണ ഹൃദ്രോഗത്തിന് ചികിത്സ തേടിയതായി സുഹൃത്തുക്കള്‍ പറയുന്നു.സൗദിയില്‍വെച്ച് ഒരു തവണ ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.
ആറുമാസം മുമ്പ് നാട്ടില്‍നിന്നെത്തിയ ശേഷം തനിച്ചാണ് കഴിഞ്ഞിരുന്നത്. തുടര്‍ നടപടികള്‍ക്കായി നവോദയ പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.