ദുബായ്- ദുബായില്‍ ദേരയിലും സമീപ പ്രദേശങ്ങളിലും ഞായറാഴ്ച നേരിയ ഭൂകമ്പമുണ്ടായതായി റിപ്പോര്‍ട്ട്. സമാനമായ റിപ്പോര്‍ട്ട് അജ്മാനില്‍നിന്നും വന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യു.എ.ഇ സമയം നാലരക്ക് തെക്കെഇറാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്‍.സി.എം“നാഷണല്‍ സീസ്മിക് നെറ്റ്‌വര്‍ക്ക് പ്രകാരം, നേരിയ തോതിലുള്ള ഭൂചലമാണ് അനുഭവപ്പെട്ടത്. വലിയ കുലുക്കമുണ്ടായില്ല. ദക്ഷിണ ഇറാനിലെ ബന്ദര്‍ അബ്ബാസിന് സമീപം 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ വെബ്‌സൈറ്റ് അറിയിച്ചു.
യു.എ.ഇയോട് അടുത്തുള്ള ഇറാനിലെ തെക്കന്‍ പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം നാട്ടുകാര്‍ക്ക് അനുഭവപ്പെട്ടതായി യു.എ.ഇയിലെ ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.