ദുബായ്- യു.എ.ഇ സെക്ടറില്‍ നിരക്കിളവുമായി എയര്‍ ഇന്ത്യ. ഷാര്‍ജയില്‍നിന്നു കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ടിക്കറ്റ് നിരക്ക് 290 ദിര്‍ഹം മാത്രം. ദുബായില്‍നിന്നു കോഴിക്കോട്ടേക്ക് 300 ദിര്‍ഹവും മുംബൈയിലേക്ക് 310 ദിര്‍ഹവുമാണ് നിരക്ക്. കൊച്ചിയിലേക്ക് 330 ദിര്‍ഹവും ചെന്നൈയിലേക്ക് 320 ദിര്‍ഹവും നല്‍കിയാല്‍ മതി. ദുബായ്-ബെംഗളുരു, ദുബായ്-കൊല്‍ക്കത്ത, ദുബായ് -വിശാഖപട്ടണം 410 ദിര്‍ഹം. ദുബായ്-ഹൈദരാബാദ്, ദുബായ്-ദല്‍ഹി 430, ദുബായ് - ഗോവ 450 ദിര്‍ഹം. ദുബായ്-ഇന്‍ഡോര്‍ 340 ദിര്‍ഹം.
ഫെബ്രുവരി 17 തിങ്കളാഴ്ച വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്ത് സെപ്റ്റംബര്‍ 30 വരെ യാത്ര ചെയ്യാന്‍ കഴിയും. അടുത്ത കാലത്ത് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും നിരക്കിളവ് നല്‍കിയിരുന്നു.