കൊച്ചി: കൊല്ലം എസ്എന്‍ കോളജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ അന്തിമ അനുമതി തേടി . ക്രൈംബ്രാഞ്ച് മേധാവിക്കാണ് അന്വേഷണസംഘം അനുമതി ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുകയാണോ അല്ലെങ്കില്‍ വിശദമായ അന്വേഷണം നടത്തുകയാണോ വേണ്ടതെന്ന് ഈ അനുമതി ലഭിച്ചുകഴിഞ്ഞാലാണ് തീരുമാനിക്കുക.
അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് നടപടികള്‍. കൊല്ലം എസ്എന്‍ കോളജ് സുവര്‍ണജൂബിലി ഫണ്ട് വകമാറ്റിയതിനെതിരെയാണ് കേസ്. 2004ല്‍ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്തിമ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതിക്ക് വേണ്ടി സമര്‍പ്പിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്നതോടെ വെള്ളാപ്പള്ളിക്ക് എതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും.