റിയാദ് - സൗദിയിൽ പെട്രോൾ വിലയിൽ നേരിയ വർധനവ് . സൗദി ആരാംകോ പ്രഖ്യാപിച്ച പുതിയ നിരക്ക് പ്രകാരം 91 പെട്രൊളിനു ഇന്ന് മുതൽ ലിറ്ററിനു 1:55 റിയാലായിരിക്കും വില. 95 പെട്രോളിനു 2:11 റിയാലുമാണു പുതിയ വില നിശ്ചയിച്ചിട്ടുള്ളത്.
2019 ഒക്ടോബറിൽ പുതുക്കിയ പെട്രോൾ വിലയിലാണു മാറ്റം വന്നത്. ഒക്ടോബറിലെ വില 91 പെട്രോളിനു 1:50 റിയാലും 91 പെട്രോളിനു 2:05 റിയാലുമായിരുന്നു.
അതേസമയം ഇത് വരെയുള്ള രീതിയിൽ നിന്ന് മാറി ഇന്നി മുതൽ എല്ലാമാസവും 10ന് നിരക്ക് പ്രഖ്യാപിക്കും. 11 മുതൽ നടപ്പാക്കുമെന്ന് ആരാംകോ അറിയിച്ചു. ഇത് വരെ 3 മാസം കഴിയുമ്പോഴായിരുന്നു വില പുന:നിശ്ചയിച്ചിരുന്നത്.